Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 14

يُنَادُونَهُمۡ أَلَمۡ نَكُن مَّعَكُمۡۖ قَالُواْ بَلَىٰ وَلَٰكِنَّكُمۡ فَتَنتُمۡ أَنفُسَكُمۡ وَتَرَبَّصۡتُمۡ وَٱرۡتَبۡتُمۡ وَغَرَّتۡكُمُ ٱلۡأَمَانِيُّ حَتَّىٰ جَآءَ أَمۡرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلۡغَرُورُ ١٤
കപടവിശ്വാസികൾ (ഇസ്ലാമിൽ) വിശ്വസിച്ചവരോട് വിളിച്ചു പറയും: ഞങ്ങളും നിങ്ങളോടൊപ്പം ഇസ്ലാം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നില്ലേ?! അപ്പോൾ (അല്ലാഹുവിൽ) വിശ്വസിച്ചവർ അവരോട് പറയും: അതെ. നിങ്ങൾ ഞങ്ങളോടൊപ്പം തന്നെയായിരുന്നു. എന്നാൽ നിങ്ങൾ കപടത സ്വീകരിക്കുകയും സ്വന്തത്തെ നാശത്തിൽ പെടുത്തുകയും ചെയ്തു. (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് പരാജയം വരുകയും, അങ്ങനെ നിങ്ങളുടെ നിഷേധം പരസ്യമാക്കാൻ കഴിയുകയും ചെയ്യുന്നത് നിങ്ങൾ കാത്തിരുന്നു. അല്ലാഹു മുസ്ലിംകളെ സഹായിക്കുമെന്നതിലും, മരണ ശേഷം ഒരു പുനരുത്ഥാനമുണ്ടാകുമെന്നതിലും നിങ്ങൾ സംശയിച്ചു. നിങ്ങളുടെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ചു. അങ്ങനെയിരിക്കെ മരണം നിങ്ങളെ പിടികൂടി. പിശാച് നിങ്ങളെ അല്ലാഹുവിൻ്റെ കാര്യത്തിൽ വഞ്ചനയിൽ വീഴ്ത്തുകയും ചെയ്തു.