Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 22

مَآ أَصَابَ مِن مُّصِيبَةٖ فِي ٱلۡأَرۡضِ وَلَا فِيٓ أَنفُسِكُمۡ إِلَّا فِي كِتَٰبٖ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ٢٢
ജനങ്ങൾക്ക് ഭൂമിയിൽ വരൾച്ചയോ മറ്റോ പോലുള്ള എന്തെങ്കിലും ആപത്തോ, അവരുടെ സ്വന്തം ശരീരങ്ങളിൽ കെടുതിയോ ബാധിക്കുകയുണ്ടായിട്ടില്ല; എല്ലാ സൃഷ്ടികളെയും സൃഷ്ടിക്കുന്നതിന് മുൻപ് നാമതെല്ലാം ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തി വെച്ചിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവിന് വളരെ എളുപ്പമുള്ളതാകുന്നു.