Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 23

لِّكَيۡلَا تَأۡسَوۡاْ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُواْ بِمَآ ءَاتَىٰكُمۡۗ وَٱللَّهُ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٍ ٢٣
അല്ലയോ ജനങ്ങളേ! നിങ്ങൾക്ക് നഷ്ടപ്പെട്ടു പോയതിൻ്റെ പേരിൽ നിങ്ങൾ ദുഖിക്കാതിരിക്കാനും, അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളുടെ പേരിൽ അഹങ്കാരത്തോടെ നിങ്ങൾ ആഘോഷിക്കാതിരിക്കാനും വേണ്ടിയാണത്. തീർച്ചയായും അല്ലാഹു, അവൻ നൽകിയ അനുഗ്രഹങ്ങൾ കൊണ്ട് ജനങ്ങളുടെ മേൽ ഔന്നത്യം നടിക്കുന്ന ഒരു അഹങ്കാരിയെയും ഇഷ്ടപ്പെടുന്നില്ല.