Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 25

لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِۖ وَأَنزَلۡنَا ٱلۡحَدِيدَ فِيهِ بَأۡسٞ شَدِيدٞ وَمَنَٰفِعُ لِلنَّاسِ وَلِيَعۡلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلۡغَيۡبِۚ إِنَّ ٱللَّهَ قَوِيٌّ عَزِيزٞ ٢٥
തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളും പ്രകടമായ പ്രമാണങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം വേദഗ്രന്ഥങ്ങളും നാം ഇറക്കിയിരിക്കുന്നു. ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുന്നതിനായി നീതിയുടെ തുലാസും നാം അവർക്കൊപ്പം ഇറക്കി. ഇരുമ്പും നാം അവർക്ക് നൽകി; അതിൽ കടുത്ത ശക്തിയുണ്ട്. ആയുധങ്ങൾ അതിൽ നിന്നാണുണ്ടാക്കുന്നത്. തൊഴിലിലും മറ്റു നിർമ്മാണങ്ങളിലും മനുഷ്യർക്ക് അതു കൊണ്ട് ഉപകാരവുമുണ്ട്. അദൃശ്യമായി അല്ലാഹുവിനെ സഹായിക്കുന്നത് ആരാണ് എന്ന് തൻ്റെ ദാസന്മാർക്ക് ബോധ്യപ്പെടുന്ന രൂപത്തിൽ അറിയുന്നതിന് വേണ്ടിയാണത്. തീർച്ചയായും അല്ലാഹു അങ്ങേയറ്റം ശക്തിയുള്ളവനും, മഹാപ്രതാപമുള്ളവനുമാകുന്നു. ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അവന് കഴിയാത്ത ഒന്നും തന്നെയില്ല.