Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 26

وَلَقَدۡ أَرۡسَلۡنَا نُوحٗا وَإِبۡرَٰهِيمَ وَجَعَلۡنَا فِي ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلۡكِتَٰبَۖ فَمِنۡهُم مُّهۡتَدٖۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ٢٦
തീർച്ചയായും നാം നൂഹിനെയും -عَلَيْهِ السَّلَامُ- ഇബ്രാഹീമിനെയും -عَلَيْهِ السَّلَامُ- നമ്മുടെ ദൂതന്മാരായി നിയോഗിച്ചു. അവരുടെ സന്തതികളിൽ നാം പ്രവാചകത്വവും, വേദഗ്രന്ഥങ്ങളും നിശ്ചയിച്ചു. അവരുടെ സന്തതികളിൽ സ്വിറാത്വുൽ മുസ്തഖീമിലേക്ക് (നേരായ മാർഗം) സന്മാർഗം ലഭിച്ച, അല്ലാഹു (നന്മയിലേക്ക്) സൗകര്യം ചെയ്തു കൊടുത്തവരുണ്ട്. എന്നാൽ അവരിൽ അധികപേരും അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് വിട്ടു നിന്നവരാണ്.