Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 27

ثُمَّ قَفَّيۡنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيۡنَا بِعِيسَى ٱبۡنِ مَرۡيَمَ وَءَاتَيۡنَٰهُ ٱلۡإِنجِيلَۖ وَجَعَلۡنَا فِي قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأۡفَةٗ وَرَحۡمَةٗۚ وَرَهۡبَانِيَّةً ٱبۡتَدَعُوهَا مَا كَتَبۡنَٰهَا عَلَيۡهِمۡ إِلَّا ٱبۡتِغَآءَ رِضۡوَٰنِ ٱللَّهِ فَمَا رَعَوۡهَا حَقَّ رِعَايَتِهَاۖ فَـَٔاتَيۡنَا ٱلَّذِينَ ءَامَنُواْ مِنۡهُمۡ أَجۡرَهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ٢٧
പിന്നെ നാം തുടർച്ചയായി നമ്മുടെ ദൂതന്മാരെ അവരവരുടെ സമുദായങ്ങളിലേക്ക് അയച്ചു. മർയമിൻ്റെ മകൻ ഈസയെ അവർക്ക് ശേഷം നാം നിയോഗിക്കുകയും, അദ്ദേഹത്തിന് നാം ഇഞ്ചീൽ നൽകുകയും ചെയ്തു. അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ പിൻപറ്റുകയും ചെയ്തവരുടെ മനസ്സിൽ നാം കൃപയും കാരുണ്യവും നിശ്ചയിച്ചു. അവർ പരസ്പരം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരായിരുന്നു. എന്നാൽ തങ്ങളുടെ മതത്തിൻ്റെ കാര്യത്തിൽ അവർ അതിരുകവിയുകയും, അല്ലാഹു അവർക്ക് അനുവദിച്ച വിവാഹവും മറ്റു ചില ആസ്വാദനങ്ങളും അവർ ഉപേക്ഷിക്കുകയും ചെയ്തു. നാം അവരോട് ഇതൊന്നും ആവശ്യപ്പെട്ടിരുന്നില്ല. അവർ സ്വയം തന്നെ -മുൻമാതൃകയൊന്നുമില്ലാതെ- നിർമ്മിച്ചുണ്ടാക്കുകയും, തങ്ങളുടെ മേൽ നിർബന്ധമാക്കുകയും ചെയ്തവയാണ് അവയെല്ലാം. അല്ലാഹുവിൻ്റെ തൃപ്തി തേടുവാൻ മാത്രമാണ് നാം അവരോട് കൽപ്പിച്ചത്. അതാകട്ടെ, അവർ പ്രാവർത്തികമാക്കുകയും ചെയ്തില്ല. അപ്പോൾ അവരിൽ നിന്ന് വിശ്വസിച്ചവർക്ക് അവരുടെ പ്രതിഫലം നാം നൽകി. എന്നാൽ അവരിൽ ധാരാളം പേർ അല്ലാഹു അവരിലേക്ക് നിയോഗിച്ച ദൂതനായ മുഹമ്മദ് നബി -ﷺ- യെ നിഷേധിച്ചു കൊണ്ട്, അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് പുറത്തു പോയവരാണ്.