Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Hadid — Ayah 28

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَءَامِنُواْ بِرَسُولِهِۦ يُؤۡتِكُمۡ كِفۡلَيۡنِ مِن رَّحۡمَتِهِۦ وَيَجۡعَل لَّكُمۡ نُورٗا تَمۡشُونَ بِهِۦ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ٢٨
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ നിങ്ങൾ സൂക്ഷിക്കുക! അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. നിങ്ങൾ മുഹമ്മദ് നബി -ﷺ- യിലും, അവിടുത്തേക്ക് മുൻപുള്ള നബിമാരിലും വിശ്വസിച്ചതിനാൽ രണ്ട് ഇരട്ടി പ്രതിഫലവും അവൻ നിങ്ങൾക്ക് നൽകും. ഇഹലോക ജീവിതത്തിൽ നേർമാർഗം സ്വീകരിക്കാനും, പരലോകത്ത് സ്വിറാത്വ് പാലത്തിൽ മുന്നോട്ട് നടക്കാനും അവൻ നിങ്ങൾക്ക് വെളിച്ചം നൽകുകയും ചെയ്യും. നിങ്ങളുടെ തിന്മകൾ അവൻ നിങ്ങൾക്ക് പൊറുത്തു തരികയും, മറ്റുള്ളവരിൽ നിന്ന് അത് മറച്ചു പിടിക്കുകയും, അവ നിങ്ങൾക്ക് വിട്ടുതരികയും ചെയ്യും. അല്ലാഹു അവൻ്റെ അടിമകൾക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് ധാരാളമായി കാരുണ്യം ചെയ്യുന്ന 'റഹീമു'മാകുന്നു.